ഭരണമാറ്റമുണ്ടായാല്‍ യുഡിഎഫ് നേതാക്കളും ജയിലില്‍ പോകേണ്ടിവരുമെന്ന് കോടിയേരി

single-img
25 November 2012

സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായാല്‍ യുഡിഎഫിലെ പല നേതാക്കളും ജയിലില്‍ പോകേണ്ടിവരുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവ് എം.എം. മണിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.30 വര്‍ഷം മുമ്പുള്ള കേസ് കുത്തിപ്പൊക്കിയാണു മണിയെ ജയിലിലടച്ചതെങ്കില്‍ യുഡിഎഫ് നേതാക്കളുടെ കാര്യവും വ്യത്യസ്തമായിരിക്കില്ല. സുധാകരനെയും ബഷീറിനെയും അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍ ഇരട്ടത്താപ്പാണു കാട്ടുന്നത്. ഇടുക്കിയില്‍ സിപിഎമ്മിനെതകര്‍ക്കാനുള്ള നീക്കമാണിതെന്നും കോടിയേരി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും ഇന്നലെ ഉച്ചകഴിഞ്ഞു മണിയെ സന്ദര്‍ശിച്ചു.