‘ആം ആത്മി പാര്‍ട്ടി’ ദേശീയ കണ്‍വീനറായി കെജ്‌രിവാളിനെ തെരഞ്ഞെടുത്തു

single-img
25 November 2012

‘ആം ആത്മി പാര്‍ട്ടി’ ദേശീയ കണ്‍വീനറായി അരവിന്ദ് കെജ്‌രിവാളിനെ തെരഞ്ഞെടുത്തു. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പുതുതായി രൂപംകൊണ്ട രാഷ്ട്രീയ പാര്‍ട്ടിയാണ് ആം ആത്മി. പാര്‍ട്ടിയുടെ ആദ്യ നാഷണല്‍ എക്‌സിക്യൂട്ടീവിലാണ് ദേശീയ കണ്‍വീനറായി അരവിന്ദ് കെജ്‌രിവാളിനെ തെരഞ്ഞെടുത്തത്. ദേശീയ സെക്രട്ടറിയായി പങ്കജ് ഗുപ്തയെയും ട്രഷററായി കൃഷ്ണ കാന്തിനെയും തെരഞ്ഞെടുത്തു. ബിജെപിയെയും കോണ്‍ഗ്രസിനെയും തുറന്നുകാട്ടാന്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ താന്‍ രാജ്യമൊട്ടാകെ പര്യടനം നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എന്തുകൊണ്ടാണ് തന്റെ പാര്‍ട്ടിയെ പിന്തുണയ്‌ക്കേണ്ടതെന്ന് ഈ യാത്രയില്‍ ജനങ്ങളെ മനസിലാക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.