പേട്രിയട്ട് മിസൈല്‍: തുര്‍ക്കിക്ക് ഇറാന്റെ താക്കീത്

single-img
25 November 2012

സിറിയയുമായുള്ള അതിര്‍ത്തിയില്‍ പേട്രിയട്ട് മിസൈലുകള്‍ വിന്യസിക്കാനുള്ള തുര്‍ക്കിയുടെ നീക്കത്തിനെതിരേ ഇറാന്‍ താക്കീതു നല്‍കി. മേഖലയില്‍ സംഘര്‍ഷം വളര്‍ത്താന്‍ ഈ നടപടി ഇടയാക്കുമെന്ന് സിറിയ, ലബനന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തിയശേഷം തിരിച്ചെത്തിയ ഇറാന്‍ സ്പീക്കര്‍ അലി ലാറിന്‍ജാനി വ്യക്തമാക്കി. ശത്രുക്കളുടെ മിസൈലുകളും വിമാനങ്ങളും കണെ്ടത്തി തകര്‍ക്കാന്‍ ശേഷിയുള്ള പേട്രിയട്ട് മിസൈലുകള്‍ തരണമെന്ന് തുര്‍ക്കി നാറ്റോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയുടെ അഭ്യര്‍ഥന പ്രകോപനപരമാണെന്ന് സിറിയ പറഞ്ഞു. സിറിയന്‍ സംഘര്‍ഷം വളര്‍ത്താന്‍ ഇതിടയാക്കുമെന്ന് റഷ്യ അഭിപ്രായപ്പെട്ടു. ഇരുപതുമാസമായി പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ സമരം നടത്തുകയാണ് സിറിയന്‍ വിമതര്‍. ഇതിനകം നാല്പതിനായിരത്തോളം പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിട്ടുണെ്ടന്നാണു കണക്ക്.