കേജരിവാളിനെതരെ ദിഗ്‌വിജയ് സിംഗ്

single-img
25 November 2012

തന്റെ പാര്‍ട്ടിക്ക് ആം ആദ്മി പാര്‍ട്ടി എന്നു പേരിട്ട അരവിന്ദ് കേജരിവാളിനെഎഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പരിഹസിച്ചു. കോണ്‍ഗ്രസിന്റെ ആശയമായ ‘ആം ആദ്മി’ പാര്‍ട്ടിയുടെ പേരാക്കിയത് കേജരിവാളിന്റെ ധിഷണാശൂന്യതയാണു വ്യക്തമാക്കുന്നത്. കേജരിവാള്‍ എംപിയോ എംഎല്‍എയോ അല്ലെങ്കില്‍ ഒരു മുനിസിപ്പാലിറ്റി അംഗമായെങ്കിലും തെരഞ്ഞെടുക്കപ്പെടട്ടെയെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യാ ക്ഷത്രിയ ഫെഡറേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സിംഗ്, കേജരിവാളിന്റെ പാര്‍ട്ടിയുടെ പേരിനെച്ചൊല്ലിയുള്ള ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു.