സിറിയയിലെ പ്രക്ഷോഭം: മരണം 40,000 ആയി

single-img
24 November 2012

പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ ആരംഭിച്ച ജനകീയ പ്രക്ഷോഭം 20 മാസം പിന്നിടുമ്പോള്‍ മരണസംഖ്യ 40,000 ആയെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി കണക്കാക്കുന്നു. പതിനയ്യായിരത്തോളം പേര്‍ മാസങ്ങള്‍ക്കു മുമ്പേ അറസ്റ്റിലായെന്നും ഇവര്‍ ജീവനോടെയുണേ്ടാ ഇല്ലയോ എന്ന കാര്യം വ്യക്തമല്ലെന്നും ഒബ്‌സര്‍വേറ്ററി മേധാവി റാമി അബ്ദല്‍ റഹ്മാന്‍ പറഞ്ഞു.