World

ശ്രീലങ്കന്‍ ചീഫ് ജസ്റ്റീസിനെതിരേ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങി

ശ്രീലങ്കയിലെ പ്രഥമ വനിതാ ചീഫ് ജസ്റ്റീസ് ഷിരാനി ബന്ദാരനായകെയ്ക്ക് എതിരേയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് പാര്‍ലമെന്ററി പാനല്‍ തുടക്കംകുറിച്ചു. 11 അംഗ പാനലിനു മുമ്പാകെ ഇന്നലെ ചീഫ് ജസ്റ്റീസ് ഹാജരായി. തുടര്‍നടപടികള്‍ മാറ്റിവച്ചതായി പാനല്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ 14 ആരോപണങ്ങളാണ് ചീഫ് ജസ്റ്റീസിനെതിരേയുള്ളത്. രാഷ്ട്രീയ പകപോക്കലാണ് കേസിനു പിന്നിലെന്നു പ്രതിപക്ഷം ആരോപിച്ചു. ഇംപീച്ചുമെന്റിന്റെ സാധുതയെപ്പറ്റി വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന സുപ്രീംകോടതിയുടെ അഭ്യര്‍ഥന തള്ളിക്കളഞ്ഞാണ് പാര്‍ലമെന്ററി പാനല്‍ ചീഫ് ജസ്റ്റീസിനെ വിളിച്ചുവരുത്തിയത്.