ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ എംഡിയാക്കണമെന്ന് കമല്‍നാഥ്

single-img
24 November 2012

ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ എംഡിയാക്കണമെന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടാണ് കമല്‍നാഥ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ശ്രീധരനുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിന്റെ അഭിപ്രായമറിയാതെ അന്തിമ തീരുമാനമെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹി മെട്രോയെ ബാധിക്കരുതെന്ന നിലപാടാണ് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര നഗരവികസന മന്ത്രാലയവും കൈക്കൊള്ളുന്നത്. ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ എംഡിയാക്കിയാല്‍ ഇക്കാര്യത്തില്‍ ഏറെക്കുറെ പരിഹാരമാകുമെന്നാണ് കേന്ദ്രമന്ത്രിയുടെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കമല്‍നാഥ് മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.എന്നാല്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ ഇ. ശ്രീധരന്‍ അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല.