പി.ജി.യുടെ വേര്‍പാടില്‍ അനുശോചിച്ചു

single-img
24 November 2012

പ്രമുഖ ഇടതുപക്ഷ സൈദ്ധാന്തികനും ചിന്തകനുമായ പി. ഗോവിന്ദപ്പിള്ളയുടെ നിര്യാണത്തില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുശോചിച്ചു. പലതവണ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചിട്ടുള്ള പി.ജി. നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആശയാദര്‍ശങ്ങളെ വളരെ മാനിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നതായി സ്വാമി പറഞ്ഞു. പുസ്തകങ്ങളുടെ നിത്യസഹയാത്രികനായിരുന്ന പി.ജി.യുടെ സന്തപ്തകുടുംബത്തെ അനുശോചനമറിയിച്ചു.