തൃശൂരില്‍ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി

single-img
24 November 2012

മദര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരം അവസാനിച്ചു. ഇതോടെ ഇന്നുമുതല്‍ ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. കൊച്ചിയില്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ കോടതി അഞ്ചാംദിവസവും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുഫോര്‍മുല ഉരുത്തിരിഞ്ഞത്. സസ്‌പെന്‍ഡ് ചെയ്ത 15 നഴ്‌സുമാരെ 30 ദിവസത്തെ അന്വേഷണ കാലയളവിനുശേഷം തിരിച്ചെടുക്കും. ഇക്കാലയളവിലെ ശമ്പളവും നല്‍കും. അന്വേഷണം പൂര്‍ത്തിയായാല്‍ ഡിസ്മിസല്‍ ഒഴികെയുള്ള ഏതു നടപടിയിലും മാനേജ്‌മെന്റിനു തീരുമാനമെടുക്കാം. അന്വേഷണവിധേയമായി ഡിസ്മിസ് ചെയ്യണമെങ്കില്‍ അക്കാര്യം മധ്യസ്ഥകോടതിയെ അറിയിച്ചിരിക്കണം. സമരം ചെയ്ത 187 പേരെയും മാനേജ്‌മെന്റ് തിരികെയെടുക്കും. ആര്‍ക്കെതിരേയും പ്രതികാരനടപടികള്‍ ഉണ്ടാകില്ല. മറ്റ് ആശുപത്രികളില്‍ സമരം ചെയ്ത നഴ്‌സുമാര്‍ ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കും.