Sports

യൂറോപ്പ: ലിവര്‍പൂള്‍ ത്രിശങ്കുവില്‍

യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ മുന്‍നിര ടീമുകള്‍ നോക്കൗട്ടില്‍ കടന്നു. ലാസിയോ, നാപോളി, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങി 13 ടീമുകളാണ് നോക്കൗട്ടില്‍ ഇടംപിടിച്ചത്. അതേസമയം, ഇംഗ്ലീഷ് ടീമായ ലിവര്‍പൂള്‍ ദുര്‍ബലരായ യംഗ് ബോയ്‌സിനോടു സമനില വഴങ്ങിയതോടെ നോക്കൗട്ട് പ്രതീക്ഷയ്ക്കു മങ്ങലേറ്റു. ഇരു ടീമും രണ്ടു ഗോള്‍ വീതം നേടി. 2-1നു മുന്നില്‍നിന്നശേഷമാണ് ഗ്രൂപ്പ് എയില്‍ സ്വിസ് ടീമിനോട് ലിവര്‍പൂള്‍ തോറ്റത്. ലിവര്‍പൂളിനുവേണ്ടി 33-ാം മിനിറ്റില്‍ ജോംജോ ഷെല്‍വിയും 72-ാം മിനിറ്റില്‍ ജോ കോളും ഗോളുകള്‍ നേടിയപ്പോള്‍ യംഗ് ബോയ്‌സിനുവേണ്ടി റൗള്‍ മാഴ്‌സെലോ ബോബഡില്ലയും(52) എല്‍സാദ് സ്വെറോട്ടിക്കും(88) ഗോളുകള്‍ നേടി. ഗ്രൂപ്പില്‍ 10 പോയിന്റുമായി അന്‍സി മഖാചക്ലയാണ് മുന്നില്‍. ഏഴുപോയിന്റ് വീതമുള്ള ലിവര്‍പൂളും യംഗ് ബോയ്‌സും രണ്ടാം സ്ഥാനത്താണ്. അടുത്ത മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ലിവര്‍പൂള്‍ പുറത്താകും.