കെപിസിസി പുനസംഘടന: സാധ്യതാപട്ടികയായി

single-img
24 November 2012

കെപിസിസി പുനസംഘടനയുടെ സാധ്യതാ പട്ടികയായി. അന്തിമ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചകളിലാണ് പട്ടിക സംബന്ധിച്ച് ധാരണയായതെന്നാണ് വിവരം. എ, ഐ ഗ്രൂപ്പുകള്‍ക്ക് ഏഴ് ജില്ലകള്‍ വീതം ലഭിക്കുന്ന തരത്തിലാണ് ധാരണയായതെന്നാണ് വിവരം. കെപിസിസിക്ക് രണ്ട് വൈസ് പ്രസിഡന്റുമാരുണ്ടാകും. വി.എസ് വിജയരാഘവന്‍, തമ്പാനൂര്‍ രവി, എം.എം ഹസന്‍ എന്നിവരെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിക്കുന്നതിനായി സോണിയാഗാന്ധിയുമായി ചെന്നിത്തലയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തുകയാണ്.