തമിഴ്‌നാടിനോടു കേന്ദ്രത്തിനു നിഷേധാത്മക സമീപനമെന്നു ജയലളിത

single-img
24 November 2012

കാവേരി നദീജല പ്രശ്‌നമുള്‍പ്പടെ പല വിഷയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനോടു നിഷേധാത്മക സമീപനമാണ് കാണിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രം സ്വീകരിച്ച അതേ നയമാണ് കാവേരി പ്രശ്‌നത്തിലും യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ട്ത്. തമിഴ്‌നാടിന്റെ അവകാശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊളളുമെന്നും ജയലളിത പറഞ്ഞു.