ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനില്‍ അറസ്റ്റില്‍

single-img
24 November 2012

24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. പാക് അതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചെന്ന പേരിലാണ് മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ഇവരുടെ നാലു ബോട്ടുകളും പാക് അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ പാക്കിസ്ഥാനിലെ മലിര്‍ ജയിലിലുളള ആകെ ഇന്ത്യന്‍ മത്സ്യത്തോളിലാളികളുടെ എണ്ണം 63 ആയി.