ഗാസയില്‍ ഇസ്രേലി ആക്രമണം; പലസ്തീന്‍കാരന്‍ കൊല്ലപ്പെട്ടു

single-img
24 November 2012

ഹമാസും ഇസ്രേലികളും തമ്മിലുള്ള വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇസ്രേലി ഭടന്റെ വെടിയേറ്റ് ഗാസയില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേലിനെതിരേ ഈജിപ്തിനോടു പരാതിപ്പെടുമെന്ന് ഹമാസ് വക്താവ് അറിയിച്ചു. ഇസ്രേലി വെടിവയ്പില്‍ ഗാസയില്‍ വിവിധ സ്ഥലങ്ങളിലായി ഏഴു പേര്‍ക്കു പരിക്കേറ്റിട്ടുണെ്ടന്നും വക്താവ് പറഞ്ഞു. അന്‍വര്‍ ക്വഡിയ എന്ന 23കാരനാണു കൊല്ലപ്പെട്ടതെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. ഗാസാ അതിര്‍ത്തിയിലെ ഇസ്രേലി സുരക്ഷാവേലിയില്‍ ഹമാസ് പതാക നാട്ടാന്‍ ശ്രമിച്ചപ്പോഴാണ് ക്വഡിയയ്ക്കു വെടിയേറ്റതെന്ന് അദ്ദേഹത്തിന്റെ ബന്ധു വ്യക്തമാക്കി.