ആന്ധ്രയില്‍ നഴ്‌സറി വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ച സംഭവം: സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും

single-img
24 November 2012

ആന്ധ്രാ പ്രദേശില്‍ എല്‍കെജി കുട്ടിയെ അധ്യാപിക മൂത്രം കുടിപ്പിച്ച സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ കിഴക്കന്‍ ഗോദാവരി ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഡിഇഒ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് തീരുമാനം. അനര്‍പതിലെ സത്യഭാമാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സംഭവം. ക്ലാസ് നടക്കുന്നതിനിടെ കുട്ടിക്ക് മൂത്രമൊഴിക്കാന്‍ തോന്നിയതിനെത്തുടര്‍ന്ന് വെളളം കൊണ്ടു വരുന്ന പ്ലാസ്റ്റിക് കുപ്പിയിലേക്ക് കുട്ടി മൂത്രം ഒഴിക്കുകയായിരുന്നു. ഇതു കണ്ട ഗൗരി എന്ന അധ്യാപിക കുട്ടിയെ ശാസിച്ച് മൂത്രം മുഴുവന്‍ കുടിപ്പിക്കുകയായിരുന്നു.
പിന്നീട് കുട്ടി ഇക്കാര്യം മാതാപിതാക്കളോടു പറഞ്ഞതിനെ തുടര്‍ന്നു അവര്‍ അനര്‍പതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണം നടത്തുകയും പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ജല്ലാഭരണകൂടം തീരുമാനിച്ചത്.