പി. ഗോവിന്ദപിള്ളക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

single-img
23 November 2012

ഇന്നലെ രാത്രി അന്തരിച്ച മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിള്ള( പിജി – 86)യുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. വൈകുന്നേരം നാലുമണിക്ക് ശാന്തികവാടത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിലായിരുന്നു പി.ഗോവിന്ദപിള്ളയുടെ അന്ത്യം. ആശുപത്രിയില്‍ നിന്നു മൃതദേഹം അദ്ദേഹത്തിന്റെ സുഭാഷ് നഗറിലെ വസതിയില്‍ രാത്രിയോടെ തന്നെ എത്തിച്ചു. രാവിലെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സാഹിത്യ സാസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ ഉള്‍പ്പെട്ട നിരവധി പേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. രാവിലെ 11 മുതല്‍ 12 വരെ സിപിഎം ആസ്ഥാനമായ ഏകെജി സെന്ററിലും 12 മുതല്‍ 3.30 വരെ വിജെടി ഹാളിലും ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വച്ച ശേഷമാണ് തൈക്കാട് ശാന്തി കവാടത്തിലേക്ക് സംസ്‌കാരത്തിനായി ഭൗതീകദേഹം കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.