മെട്രോ റെയില്‍; 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി കത്ത് നല്‍കും

single-img
23 November 2012

മെട്രോ റെയിലുമായി ബന്ധപ്പെട്ട് ആലുവ മുട്ടത്ത് സ്ഥാപിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കായുള്ള യാഡിന് 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അനുമതിക്കായി ജില്ലാ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കും. ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിക്കാണ് ഈ മാസം 26ന് കത്ത് നല്കുക. സമിതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി ആരംഭിക്കും. 16 ഹെക്ടര്‍ ഏറ്റെടുക്കുന്നതിനുള്ള അനുമതി നേരത്തെ ലഭിച്ചിട്ടുണ്ട്. യാഡിനോടു ചേര്‍ന്ന് മെട്രോ വില്ലേജും സ്ഥാപിക്കും.