കൂടംകുളത്ത് നിന്ന് കേരളത്തിന് 266 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് കേന്ദ്രമന്ത്രി

single-img
23 November 2012

കൂടംകുളത്ത് നിന്ന് കേരളത്തിന് 266 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ജ്യോതിരാധിത്യ സിന്ധ്യ. രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജ്യോതിരാധിത്യ സിന്ധ്യ ഇക്കാര്യം ഉറപ്പു നല്‍കിയത്. കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് അധികമായി 100 മെഗാവാട്ട് വൈദ്യുതി അനുവദിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കായംകുളത്ത് എന്‍ടിപിസിയുടെ 25 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും പരിഗണിക്കുമെന്ന് ജ്യോതിരാധിത്യ സിന്ധ്യ വ്യക്തമാക്കി.