ഇന്ത്യയ്ക്ക് ബാറ്റിംഗ്

single-img
23 November 2012

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദില്‍ ആദ്യടെസ്റ്റിലെ വിജയത്തിന്റെ തുടര്‍ച്ചയിലൂടെ ആതിഥേയരെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ടീം ഇന്ത്യയുടെ അവസാന ഇലവനില്‍ ഹര്‍ഭജന്‍ സിംഗ് ഇടംപിടിച്ചു. മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യ മുംബൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങുന്നത്. ഇതേസമയം, ഫാസ്റ്റ്ബൗളര്‍ ഉമേഷ് യാദവിനു വിശ്രമം അനുവദിച്ചു. ഒന്നാംടെസ്റ്റില്‍ ഒമ്പതുവിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.