ഭാര്യയെ കൊലപ്പെടുത്തിയ കേസ്: വിധി ഹൈക്കോടതി ശരിവച്ചു

single-img
23 November 2012

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍പോലീസുകാരനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കൂരാച്ചുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കൂരാച്ചുണ്ടു പെടാപ്പന്‍കുഴിയില്‍ ജോസ് പ്രതിയായ കേസിലാണു കീഴ്‌ക്കോടതി ശിക്ഷ ശരിവച്ചത്. പോലീസുകാരനായിരുന്ന ജോസ് ഭാര്യ നീനയെ (34) കൊലപ്പെടുത്തിയെന്ന കേസില്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജോസിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2000 സെപ്റ്റംബര്‍ 19നായിരുന്നു വിധി. ഇതിനെതിരേ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ട് ഹെക്കോടതി ജഡ്ജിമാരായ എന്‍. ശശിധരന്‍ നമ്പ്യാര്‍, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ശിക്ഷ ശരിവച്ചത്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.