സൂപ്പര്‍ ക്ലാസിക്കോയില്‍ ബ്രസീല്‍

single-img
23 November 2012

അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ബ്രസീലിനു ലാറ്റിനമേരിക്കന്‍ സൂപ്പര്‍ ക്ലാസിക്കോ കിരീടം. ബുവാനസ് ആരിസില്‍ നടന്ന മത്സരത്തില്‍ 1-2ന് ബ്രസീല്‍ പരാജയപ്പെട്ടു. ആദ്യ പാദത്തില്‍ സെപ്റ്റംബറില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ 2-1ന് വിജയിച്ചതോടെ ഇരു പാദങ്ങളിലുമായി സ്‌കോര്‍ 3-3 എന്ന നിലയിലായി. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നു വിജയിച്ചാണ് നെയ്മറുടെ നേതൃത്വത്തിലിറങ്ങിയ ബ്രസീല്‍ വെന്നിക്കൊടി പാറിച്ചത്.