ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ രൂപയ്ക്കും എന്‍ട്രി

single-img
23 November 2012

ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍മാര്‍ക്ക് ഇനി ആപ്പുകള്‍ ഇന്ത്യന്‍ കറന്‍സിക്കു വില്ക്കാം. ഇതുവരെ ഗൂഗിള്‍ പ്ലേയില്‍ സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ മാത്രമേ നല്കാന്‍ കഴിയുമായിരുന്നുള്ളു. ആ വിലക്കു നീങ്ങിയിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 400 ശതമാനം വര്‍ധനയാണുണ്ടായതാണു ഗൂഗിളിനെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ലോകത്തിലെ നാലാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.