Sports

ലോക വനിത ചെസ്‌ : ഹരിക സെമിയില്‍

ഇന്ത്യന്‍ ഗ്രാന്റ്‌ മാസ്‌റ്റര്‍ ദ്രോണാവല്ലി ഹരിക ലോക ചെസ്സിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചൈനയുടെ നാലാം സീഡായ സുസാഹൊയെയാണ്‌ ഹരിക കീഴടക്കിയത്‌. യുക്രൈന്‍ താരം അന്ന യുഷ്‌നിനയുമായാണ്‌ സെമിയില്‍ ഹരികപോരാടുന്നത്‌. ആദ്യ നാലു സീഡ്‌ താരങ്ങളും പുറത്തായതോടെ ഹരികയ്‌ക്ക്‌ മികച്ച സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.