Kerala

എഴുത്തച്ഛന്‍ പുരസ്‌കാരം ആറ്റൂര്‍ രവിവര്‍മയ്‌ക്ക്‌

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്‌ ആറ്റൂര്‍ രവിവര്‍മ അര്‍ഹനായി. തൃശ്ശൂരില്‍ നടന്ന പത്രസമ്മേളനത്തിലാണ്‌ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌. 1,50,000 രൂയും പ്രശസ്‌തിപത്രവും ശില്‌പവും അടങ്ങിയതാണ്‌ പുരസ്‌കാരം. പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും ഡി. ബാബുപോള്‍ , സി.വി. ബാലകൃഷ്‌ണന്‍, അക്‌ബര്‍ കക്കട്ടില്‍, സാജന്‍ പീറ്റര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ്‌ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്‌.