ഈ മാസം അവസാനത്തോടെ രാജിവക്കും: യെദിയൂരപ്പ

single-img
22 November 2012

നവംബര്‍ അവസാനത്തോടെ ബിജെപി നിയമസഭാംഗത്വം രാജിവക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. കുണിഗലില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടിയ്ക്കു വേണ്ടിയാകും ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും യെദിയൂരപ്പ പറഞ്ഞു. ഹാവേരിയില്‍ നടത്തുന്ന റാലിയില്‍ ബിജെപി മന്ത്രിമാരും എംപിമാരും പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും എന്നാല്‍ താത്പര്യമുള്ള നിയമസഭാംഗങ്ങള്‍ക്കു തനിക്കൊപ്പം അണിചേരാമെന്നും അദ്ദേഹം പറഞ്ഞു. ഹാവേരി പൊതുയോഗത്തില്‍ ആരൊക്കെ പങ്കെടുത്താലും ഇല്ലെങ്കിലും പുതിയ പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.