തൃണമൂലിന്റെ അവിശ്വാസപ്രമേയം തള്ളി

single-img
22 November 2012

തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാ‍സപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപ വിഷയത്തില്‍ യു പി എ സര്‍ക്കാരിനെതിരെ തൃണമൂല്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയ നോട്ടീസ് ആണ് ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ തള്ളിയത്.ഇന്ന് രാവിലെ ആരംഭിച്ച പാര്‍ലമെന്‍്റിന്റെ ശീതകാല സമ്മേളനത്തിലാണ് നോട്ടീസ് അവതരിപ്പിച്ചത്. തൃണമൂലിന് വേണ്ടി സുദീപ് ബന്ദോപാധ്യായയാണ് നോട്ടീസ് കൊണ്ടുവന്നത്.

നോട്ടീസിന് 22 പേരുടെ പിന്തുണയേ ലഭിച്ചുള്ളൂ