Kerala

തിരുവഞ്ചൂരിനെതിരായ ഹര്‍ജി തള്ളി

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരായി വിജിലന്‍സ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി കോട്ടയം വിജിലന്‍സ്‌ കോടതി തള്ളി. വിവാദവ്യവസായി ടി.ജി. നന്ദകുമാറിനെതിരായ സി.ബി.ഐ. അന്വേഷണം വൈകിപ്പിക്കാന്‍ തിരുവഞ്ചൂര്‍ ഇടപെട്ടുവെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ അതിന് തെളിവില്ലെന്ന് കോടതി കണ്ടെത്തി.