അമ്മയും മകളും മരിച്ചനിലയിൽ

single-img
22 November 2012

ഒളശയില്‍ അമ്മയെയും നവവധുവായ മകളെയും മരിച്ചനിലയില്‍ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്ന് വീട്ടിനുള്ളിൽ അമ്മയെയും അയൽവീട്ടിലെ കിണറ്റിൽ ആണു മകളേയും കണ്ടെത്തിയത്.കൊച്ചുപറമ്പില്‍ പരേതനായ കൃഷ്‌ണന്റെ ഭാര്യ രാധ (52), മകള്‍ രശ്‌മി (26)എന്നിവരെയാണ്‌ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.തങ്ങളുടെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന ആത്മഹത്യാ കുറിപ്പ് രാധയുടെ ശരീരത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.വിരലടയാള സയന്റിഫിക്‌ വിദഗ്‌ധര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി.