റാവല്‍പ്പിണ്ടിയില്‍ ചാവേര്‍ ആക്രമണം: 23 മരണം

single-img
22 November 2012

പാക് നഗരമായ റാവല്‍പ്പിണ്ടിയില്‍ പ്രാര്‍ഥനാലയത്തിലേക്ക് പോയ ഷിയാ വിഭാഗക്കാരുടെ നേര്‍ക്ക് താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ മറ്റു നഗരങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 13 പേര്‍കൂടി കൊല്ലപ്പെട്ടു. ഇസ്‌ലാമാബാദില്‍ വികസ്വര രാജ്യങ്ങളുടെ ഡിഎട്ട് ഉച്ചകോടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ചാവേര്‍ ആക്രമണങ്ങള്‍ നടന്നത്. റാവല്‍പ്പിണ്ടിയില്‍ ബുധനാഴ്ച രാത്രി ഷിയാകളുടെ ജാഥയില്‍ അതിക്രമിച്ചു കടക്കാനുള്ള ചാവേര്‍ ഭടന്റെ ശ്രമം ജനങ്ങള്‍ തടഞ്ഞപ്പോള്‍ അയാള്‍ സ്‌ഫോടനം നടത്തുകയായിരുന്നു. 23 പേര്‍ക്കു ജീവഹാനി നേരിട്ടെന്ന് പോലീസ് അറിയിച്ചു. കറാച്ചിയിലെ ഷിയാ മോസ്‌കിനു സമീപം താലിബാന്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.