മദനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
22 November 2012

ബാംഗ്ലൂര്‍: ബോംബ് സ്‌ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം.  തീവ്രവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് മദനിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ബംഗളുരു സ്‌ഫോടനം ആസൂത്രണം ചെയ്തത് മദനിയെന്നാണ് ആരോപണം.സുപ്രീം കോടതിയും മദനിക്ക് ജാമ്യം നിഷേധിച്ചിരുന്നു