കസബിനെ തൂക്കിലേറ്റിയതിന് ഇന്ത്യയോടു പ്രതികാരം ചെയ്യുമെന്നു പാക് താലിബാന്‍

single-img
22 November 2012

മുംബൈ ഭീകരാക്രമണക്കേസ് പ്രതി മുഹമ്മദ് അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന് ഇന്ത്യയോടു പ്രതികാരം ചെയ്യുമെന്നു പാക്കിസ്ഥാനിലെ തെഹ്‌രിക് ഇ താലിബാന്‍ ഭീഷണി മുഴക്കി. ഇന്ത്യക്കാരെയും ഇന്ത്യന്‍ താത്പര്യങ്ങളെയും എവിടെവച്ചും താലിബാന്‍ ആക്രമിക്കുമെന്നു സംഘടനാ വക്താവ് ഇഹ്‌സാനുള്ള ഇഹ്‌സാന്‍ മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് അറിയിച്ചു. കസബിന്റെ മൃതദേഹം അയാളുടെ കുടുംബത്തിനോ താലിബാനോ ഇന്ത്യ കൈമാറണമെന്ന് ഇസ്ഹാന്‍ ആവശ്യപ്പെട്ടു. ഇതു ചെയ്തില്ലെങ്കില്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോകും. അവരുടെ മൃതദേഹങ്ങള്‍ വിട്ടുതരില്ലെന്നും ഭീഷണിയുണ്ട്.