Kerala

കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂരിലെ കാടാച്ചിറയില്‍ സ്‌കൂള്‍ ബസ്സ് കനാലിലേക്ക് മറിഞ്ഞ് മുപ്പതുകുട്ടികള്‍ക്ക് പരിക്കേറ്റു. പത്തു കുട്ടികളുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ 9.45 ടെയായിരുന്നു സംഭവം. നാല്‍പതോളം കുട്ടികളുമായിവന്ന ബസ്‌ സ്‌കൂളിനു സമീപത്തുതന്നെയുള്ള കനാലിലേയ്‌ക്ക് നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു.