ഇടുക്കിയില്‍ ഹര്‍ത്താല്‍;സിപിഐ വിട്ടുനില്‍ക്കുന്നു

single-img
22 November 2012

അഞ്ചേരി ബേബി കൊലക്കേസുമായി ബന്ധപ്പെട്ട കേസില്‍ സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഇടുക്കി ജില്ലയില്‍ സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. അതേസമയം സിപിഐ ഹര്‍ത്താലിനോട്‌ സഹകരിക്കുന്നില്ല.

കുമളിയില്‍ തമിഴ്നാട് അതിര്‍ത്തി കടന്നെത്തിയ വാഹനങ്ങള്‍ ഹര്‍ത്താന്‍ അനുകൂലികള്‍ തടഞ്ഞു. അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കടന്നുപോവാന്‍ അനുവദിക്കുന്നുണ്ട്.