ചിലിയിൽ ഭൂചലനം

single-img
22 November 2012

ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മധ്യചിലിയിലും സാന്റിയാഗോയിലുമാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം. ചിലിയില്‍ നിന്നും തെക്കുപടിഞ്ഞാറു മാറി 132 കിലോമീറ്റര്‍ അകലെ പോര്‍ട്ട്‌ ഒഫ്‌ സാന്‍ അന്റോണിയായാണ് ഭൂകന്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ വകുപ്പ് അറിയിച്ചു. ഒരു മിനിറ്റ് നീണ്ടുനിന്ന പ്രകമ്പനത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവിലിറങ്ങി.