സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ നല്‍കി: ചിദംബരം

single-img
22 November 2012

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍എസ്ജി കമാന്‍ഡോ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ കുടുംബാംഗങ്ങള്‍ക്കു നിയമാനുസൃതമായ നഷ്ടപരിഹാരവും പെന്‍ഷനും നല്‍കിയെന്നു കേന്ദ്ര ധനമന്ത്രി പി. ചിദംബരം. 31 ലക്ഷം രൂപയും 25,000 രൂപ പ്രതിമാസ പെന്‍ഷനുമാണ് ആശ്രിതര്‍ക്കു നല്‍കിയിട്ടുള്ളത്. എന്‍എസ്ജി കമാന്‍ഡോകള്‍ ഏതെങ്കിലും തരത്തില്‍ ദുരിതം അനുഭവിക്കുന്നുണെ്ടങ്കില്‍ അതു പരിഹരിക്കുന്നതിനു ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപടി സ്വീകരിക്കുമെന്നു പാര്‍ലമെന്റിനു പുറത്തുവച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ചിദംബരം പറഞ്ഞു.