സിമന്റ് വ്യാപാരികള്‍ സമരം പിന്‍‌വലിച്ചു

single-img
22 November 2012

സംസ്ഥാനത്ത് കഴിഞ്ഞ 12 ദിവസമായി സിമന്റ്‌ ഹോള്‍സെയില്‍, റീട്ടെയില്‍ വ്യപാരികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.ധനമന്ത്രി കെ എം മാണിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് വ്യപാരികള്‍ സമരം പിന്‍‌വലിച്ചത്.

സിമന്റ്‌ കമ്പനികള്‍ നല്‍കുന്ന ഡിസ്കൗണ്ടിന്‍മേലുള്ള നികുതി ഒരു മാസത്തേക്ക്‌ പിരിക്കില്ലെന്ന്‌ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക്‌ ഉറപ്പ്‌ നല്‍കി.വിവിധ തരത്തിലുള്ള ഡിസ്ക്കൗണ്ട്‌ തുകയ്ക്ക്‌ 12 ശതമാനം നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ സമരം തുടങ്ങിയത്.