രഞ്ജിത് സിന്‍ഹ സിബിഐ ഡയറക്ടറാകും

single-img
22 November 2012

സിബിഐയുടെ അടുത്ത ഡയറക്ടറായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രഞ്ജിത് സിന്‍ഹ നിയമിതനാകും. 1974 ബാച്ച് ഐപിഎസ് ഓഫീസറായ സിന്‍ഹ ഇപ്പോള്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറലാണ്. സിന്‍ഹയുടെ നിയമനം പ്രധാനമന്ത്രി തലവനായ, കാബിനറ്റിന്റെ അപ്പോയ്ന്റ്‌മെന്റ് കമ്മിറ്റി അംഗീകരിച്ചു. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരുടെ പാനലില്‍നിന്നാണ് സിന്‍ഹയെ തെരഞ്ഞെടുത്തത്. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. രണ്ടുവര്‍ഷത്തേക്കാണു സിബിഐ ഡയറക്ടറുടെ നിയമനം. സിബിഐ ഡയറക്ടറായ എ.പി. സിംഗിന്റെ സേവനകാലാവധി 30ന് അവസാനിക്കും.