ആറന്മുള വിമാനത്താവളം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

single-img
22 November 2012

ആറന്മുള വിമാനത്താവളത്തിനായി പാടങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടു നികത്തിയതിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. ആറന്മുള പൈതൃകഗ്രാമ കര്‍മസമിതിക്കുവേണ്ടി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ നല്കിയ ഹര്‍ജിയിലാണു കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ്. സോമന്റെ ഉത്തരവ്. 2013 മാര്‍ച്ച് 14-നു മുമ്പ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വിജിലന്‍സ് കമ്മിഷണറോടു കോടതി ആവശ്യപ്പെട്ടു.