പ്രസവം ചിത്രീകരിച്ചത് അധാര്‍മ്മികം:സ്പീക്കർ

single-img
21 November 2012

കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി നടി ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചത് അധാര്‍മ്മികമാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍.ഒരു സ്ത്രീ അതിന് സമ്മതിച്ചാല്‍ പോലും മികച്ച സിനിമകളെടുത്ത ഒരു സംവിധായകന്‍ അതിന് തയ്യാറാകരുതായിരുന്നു എന്നും കാര്‍ത്തികേയന്‍ പറഞ്ഞു.

അതേസമയം പ്രശസ്തിക്കു വേണ്ടിയാണു താന്‍ ക്യാമറയ്ക്കു മുന്നില്‍ പ്രസവിച്ചതെന്നു വിശ്വസിക്കുന്ന സ്പീക്കര്‍ ജി. കാര്‍ത്തികേയനും ജി. സുധാകരനും ഇപ്പോള്‍ തനിക്കു കൂടുതല്‍ പ്രശസ്തി തരുന്നതിനു വളരെ നന്ദിയുണ്ടെന്നു ശ്വേത മേനോന്‍ പറഞ്ഞു.