വധശിക്ഷ പാകിസ്താനെ അറിയിച്ചിരുന്നുന്നതായി ഷിന്‍ഡെ

single-img
21 November 2012

അജ്മല്‍ കസബിന്റെ വധശിക്ഷയുടെ കാര്യം നേരത്തെ തന്നെ പാക്കിസ്ഥാനെ അറിയിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

ഇന്ത്യന്‍ നയതന്ത്രകാര്യാലയം കത്തുമുഖേനെയാണ് പാകിസ്താനെ ഇക്കാര്യം അറിയിച്ചത്. എന്നാൽ കത്ത് സ്വീകരിക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഫാക്‌സ് ചെയ്ത് ഇക്കാര്യം പാക് അധികൃതരെ അറിയിക്കുകയായിരുന്നു. കസബിന്റെ കുടുംബാംഗങ്ങളെയും ഇക്കാര്യം കത്തിലൂടെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.