Kerala

മദര്‍ ആശുപത്രി:നഴ്‌സുമാരെ അറസ്‌റ്റു ചെയ്തു നീക്കി

മദര്‍ ആശുപത്രിക്കു മുന്നില്‍ ഉപരോധ സമരം നടത്തിവന്ന നഴ്‌സുമാരെ പോലീസ്  അറസ്‌റ്റു ചെയ്‌തു നീക്കി. ആശുപത്രിയിലേക്ക്‌ രോഗികളെ കടത്തിവിടാതെ വഴി ഉപരോധിച്ച്‌ സമരം ചെയ്‌ത നഴ്‌സുമാരെ പിടിച്ചുനീക്കിയാണ്‌ പോലീസ്‌ വഴി തുറന്നത്‌. ഇന്നലെ രാവിലെ മുതല്‍ ആശുപത്രിയില്‍ ഉപരോധം ആരംഭിച്ചതിനെ തുടര്‍ന്നാണ് നടപടി.  ശക്തമായ പൊലീസ് സന്നാഹം ഒളരിയിലെ ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ട്.യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.