മണിയെ അറസ്റ്റു ചെയ്തത് അപലപനീയമെന്ന് വി.എസ്

single-img
21 November 2012

അ‌ഞ്ചേരി ബേബി കൊലക്കേസിൽ സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം.മണിയെ അറസ്റ്റു ചെയ്ത നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ.

മണിയുടെ അറസ്റ്റ്‌ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന്‌ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു.

മണിയുടെ അറസ്റ്റോടെ കേരളത്തിൽ രണ്ട് നീതിയാണ് നടപ്പാക്കുന്നതെന്ന് തെളിഞ്ഞതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മണിയുടെ അറസ്റ്റ് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ സിപിഎം നാളെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്