മണിയെ അറസ്റ്റുചെയ്തു

single-img
21 November 2012

അഞ്ചേരി ബേബി കൊലക്കേസുമായി ബന്ധപ്പെട്ട കേസില്‍ സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിയെ അറസ്റ്റു ചെയ്തു‍. പുലര്‍ച്ചെ 5.50നാണ് അദ്ദേഹത്തെ പൊലീസ് വീട് വളഞ്ഞ് അറസ്റ്റു ചെയ്തത്. മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ എം.എം. മണിയെ ഡിസംബര്‍ നാലുവരെ റിമാന്‍ഡ് ചെയ്തു.

അറസ്റ്റിനെത്തുടർന്ന് ഇടുക്കിയിൽ കനത്ത പൊലീസ് കാവലാണ്. അറസ്റ്റിൽ പ്രതിഷേധിച്ച്  ജില്ലയിലെ ടൗണുകളിൽ പ്രവർത്തകർ പ്രകടനം നടത്തി.മണിക്ക് മനുഷ്യത്വപരമായ ആനുകൂല്യം പൊലീസ് നൽകിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ എം.എൽ.എ പറഞ്ഞു.

അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ സിപിഎം നാളെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു.

നുണപരിശോധനയ്ക്കു ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ അന്വേഷണ സംഘം മണിക്ക് നേരത്തെ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ നുണപരിശോധനയ്ക്കു വിധേയനാകാന്‍ കഴിയില്ലെന്ന്‌ മണി അറിയിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.ഇടുക്കിയിലെ രാഷ്‌ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന് മണി മണക്കാട്ട് നടത്തിയ പ്രസംഗത്തെ തുടർന്നാണു അന്വേഷണവും അറസ്റ്റും ഉണ്ടായിരിക്കുന്നത്