കണ്ണൂരില്‍ ഗ്യാസ്‌ ടാങ്കര്‍ മറിഞ്ഞു

single-img
21 November 2012

പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി കണ്ണൂരിലെ വലിയന്നൂരില്‍ മറിഞ്ഞു. വാതകം ചോരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാത്രി 12.30ഓടെ മംഗലാപുരം ഭാഗത്തു നിന്നു കോഴിക്കോട്ടേയ്‌ക്കു വരികയായിരുന്നഅപര്‍ണ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്‌ഥതയിലുള്ള ടാങ്കര്‍ ലോറിയാണു നിയന്ത്രണം വിട്ട്‌ മറിഞ്ഞത്.

വലിയന്നൂര്‍ വില്ലേജ്‌ ഓഫിസിന്‌ സമീപം കണ്ണൂർ‍– ഇരിട്ടി സംസ്ഥാനപാതയില്‍ രാത്രി 12.15 ന്‌ ആയിരുന്നു അപകടം.

വളപട്ടണത്തുനിന്നും എത്തിയ ഖലാസികളാ‍ണു രാവിലെ പത്തു മണിയോടെ ടാങ്കര്‍ ഉയര്‍ത്തി പൂര്‍വ്വസ്‌ഥിതിയിലാക്കിയത്.