ബെക്കാം ഗാലക്‌സി വിടുന്നു

single-img
21 November 2012

ഇംഗ്ലണ്ട്‌ ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ ഡേവിഡ്‌ ബെക്കാം ലൊസാഞ്ചലസ്‌ ഗാലക്‌സി ക്ലബ്‌ വിടുന്നു. ഡിസംബര്‍ ഒന്നിന് നടക്കുന്ന എം.എല്‍.എസ്. കപ്പിനുശേഷം ടീമിനോട് യാത്രപറയാനാണ് ബെക്കാമിന്റെ തീരുമാനം. 2007-ലാണ് അഞ്ച് വര്‍ഷത്തെ കരാറില്‍ ബെക്കാം ഗാലക്‌സിയില്‍ ചേരുന്നത്. ഇംഗ്ലണ്ടിനായി 115 മത്സരങ്ങളില്‍  ബെക്കാം കളിച്ചിട്ടുണ്ട്.