കെൽടെക് :സി. ബി. ഐ അന്വേഷണം വേണമെന്ന് കാനം

single-img
20 November 2012

ഡി.ആര്‍.ഡി.ഒയ്ക്ക് കൈമാറാന്‍ തീരുമാനിച്ച കെല്‍ടെക് എങ്ങനെ സ്വകാര്യ കമ്പനിക്ക് കൈമാറപ്പെട്ടുവെന്നതു സംബന്ധിച്ച് പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയും അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമും വിശദീകരണം നല്‍കണമെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍.

കെല്‍ടെക്കിനെ ഡി. ആര്‍. ഡി. ഒയ്ക്ക് കൈമാറാനാണ് 2007 ല്‍ എല്‍ ഡി എഫ് തീരുമാനിച്ചത്. വ്യവസായ വകുപ്പ് ഉത്തരവില്‍ പറഞ്ഞത് ബ്രഹ്മോസ് ഏറോസ്‌പേസിന് കൈമാറുന്നുവെന്നാണ്. എന്നാല്‍ ബ്രഹ്മോസ് ഏറോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉപകമ്പനിയായാണ് ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് സി. ബി. ഐ അന്വേഷണമോ അല്ലെങ്കില്‍ ജുഡിഷ്യല്‍ അന്വേഷണമോ വേണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.