നാലു റിമാന്‍ഡ്‌ പ്രതികള്‍ തടവുചാടി

single-img
20 November 2012

കാസര്‍കോട് സബ്ജയിലില്‍ നിന്ന് നാലു റിമാന്‍ഡ്‌ പ്രതികള്‍ തടവുചാടി. തെക്കന്‍ രാജന്‍, ഇക്ബാല്‍, റഷീദ്‌, രാജേഷ്‌ എന്നിവരാണ്‌ തടവുചാടിയത്‌. വാര്‍ഡനെ കുത്തിപരുക്കേല്‍പ്പിച്ച ശേഷം ഇവര്‍ ജയിലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരട്ട കൊലപാതക കേസിലെ പ്രതിയാണ്‌ ഇവരില്‍ ഒരാള്‍. കുത്തേറ്റ വാര്‍ഡന്‍ പവിത്രനെ കാസര്‍ഗോഡ്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ അഞ്ചരമണിയോടെയായിരുന്നു സംഭവം. അടുക്കള ജോലിക്ക്‌ നിയോഗിച്ചിരുന്നവരാണ്‌ രക്ഷപ്പെട്ട പ്രതികൾ.അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് വാര്‍ഡനെ ആക്രമിച്ചത്.