എൻഡോസൾഫാൻ ഉപയോഗം 2 വർഷം തുടരാമെന്ന് റിപ്പോർട്ട്

single-img
20 November 2012

രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ രണ്ടുവര്‍ഷംകൂടി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട്‍.എന്നാൽ സംസ്ഥാനങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തടസ്സമില്ല. എൻഡോസൾഫാൻ നിരോധിക്കേണ്ടതുണ്ടോയെന്നും രാജ്യത്ത് കെട്ടിക്കിടക്കുന്ന എൻഡോസൾഫാൻ എങ്ങനെ നശിപ്പിക്കാമെന്നും ഇതിന് എന്ത് ചെലവ് വരുമെന്നും പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടേതാണു റിപ്പോർട്ട്.

രണ്ടുവര്‍ഷത്തിനകം എന്‍ഡോസള്‍ഫാന്‍ നിർമ്മാണ അസംസ്‌കൃതവസ്തുക്കള്‍ നിര്‍മ്മാര്‍ജനം ചെയ്യണമെന്നും എന്‍ഡോസള്‍ഫാന്‍ പുതുതായി നിര്‍മ്മിക്കാനോ ഇറക്കുമതി ചെയ്യാനോ അനുവാദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു