സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധം

single-img
20 November 2012

സ്‌കൂള്‍ കുട്ടികളുടെ ആധാര്‍ മാര്‍ച്ച്‌ 31 ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കാന്‍ തീരുമാനം. നിലവില്‍ 30 ശതമാനം വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റ്‌ നടന്നിട്ടുണ്ട്‌. ബാക്കിയുള്ളവരുടെ എന്റോള്‍മെന്റ്‌ നടത്തുന്നതിനായി കെല്‍ട്രോണ്‍, ഐ.ടി. സ്‌കൂള്‍ എന്നിവയടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തി. മാര്‍ച്ച്‌ 31 ന്‌ മുമ്പ്‌ എല്ലാ കുട്ടികള്‍ക്കും ആധാര്‍ ലഭ്യമാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരും ഹെഡ്‌മാസ്റ്റര്‍മാരും മുന്‍കൈയെടുക്കണമെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.