Movies

മോഹന്‍ലാലും വിജയും ഒരുമിക്കുന്നു

മോഹന്‍ലാലും വിജയും സിനിമയില്‍ ഒന്നിക്കുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ റിലീസ് ചെയ്യുന്ന രീതിയിലായിരിക്കും ചിത്രം.ഇതു സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ ഇരുതാരങ്ങളും നടത്തിക്കഴിഞ്ഞു. ഒരുമിച്ചൊരു സിനിമ ചെയ്യാമെന്ന് ഇരുവരും തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. അനുയോജ്യമായ തിരക്കഥ ലഭിച്ചാല്‍ ഉടന്‍ തന്നെ ഇരുവരും ഒരുമിക്കുന്നൊരു സിനിമ ഉടൻ സാക്ഷാത്കരിക്കപ്പെടും